കണ്ണൂര്‍: ഒളവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാരായണൻ പറമ്പ് റേഷൻ കടക്ക് മുമ്പിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.
തേജസ് മുകുന്ദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പ്രമോദ് എം പി അധ്യക്ഷത വഹിച്ചു.
പി ഭരതൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അർബാസ്, തിലകൻ മാസ്റ്റർ, അക്രാൽ സുരേന്ദ്രൻ, ബാലൻ കവിയൂർ, സുരേന്ദ്രൻ, ശ്രീനാഥ് എന്നിവർ സംസാരിച്ചു.
വാർഡ് പ്രസിഡന്റ് ഷാജി ഒതയോത്ത് സ്വാഗതവും ഷിജിൽ നന്ദിയും പറഞ്ഞു.