Advertisment

ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങവെ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു. യുവാവിനു ദാരുണാന്ത്യം

ചൊവ്വാഴ്ച്ച രാത്രി 12 മണിക്ക് ആണ് സംഭവം. കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രദ്യുതിന് പരിക്കേറ്റിട്ടുണ്ട്.

New Update
accident kannur1

കണ്ണൂര്‍: ക്ഷേത്രോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു യുവാവ് മരിച്ചു. കണ്ണൂരിലെ കാടാച്ചിറയിലാണ് അപകടം നടന്നത്. അരയാല്‍ത്തറ സ്വദേശി വൈഷ്ണവ് സന്തോഷാണ് മരിച്ചത്.

Advertisment

ചൊവ്വാഴ്ച്ച രാത്രി 12 മണിക്ക് ആണ് സംഭവം. കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രദ്യുതിന് പരിക്കേറ്റിട്ടുണ്ട്.


ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ കാടാച്ചിറ ഡോക്ടര്‍ മുക്കിന് സമീപത്തു വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. 


റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈഷ്ണവിന് മരണം സംഭവിക്കുകയായിരുന്നു. സന്തോഷ് - ഷൈബ ദമ്പതികളുടെ ഏക മകനാണ് വൈഷ്ണവ്.

Advertisment