പാൽ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വഴിയാത്രക്കാരി കാർ ഇടിച്ച് മരിച്ചു

റോഡ് മുറിച്ച് കടക്കവേ കാർ ഇടിക്കുകയായിരുന്നു. കാർ ദാനുമതിയെ ഇടിച്ച ശേഷം 200 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി.

New Update
danumathi kannur

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി എരിപുരത്ത് കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. വി വി ദാനുമതി (58) ആണ് മരണപ്പെട്ടത്.

Advertisment

രാവിലെ സൊസൈറ്റിയിൽ പാൽ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദാനുമതി റോഡ് മുറിച്ച് കടക്കവേ കാർ ഇടിക്കുകയായിരുന്നു. കാർ ദാനുമതിയെ ഇടിച്ച ശേഷം 200 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി.


മാടായിപ്പാറ പൊതുശ്മശാനത്തിൽ ഇന്ന് വെെകുന്നേരം ആറ് മണിക്കാണ് സംസ്കാരം. മൃതദേഹം 4.30ന് വീട്ടിൽ പൊതുദർശനത്തിന് വെക്കും.


ഭർത്താവ്: വിശ്വനാഥൻ, മക്കൾ: ലേജുലേഖ, ലതിക, ലിജേഷ്. മരുമക്കൾ: സന്തോഷ്കുമാർ കെ വി, സന്തോഷ്കമാർ എം വി, ഷാമിനി. സഹോദരങ്ങൾ: മണി, പരേതരായ മധുസൂദനൻ, സുധാകരൻ

Advertisment