New Update
/sathyam/media/media_files/2025/02/21/7Y7yDKoAq1NfpwzjFbnl.jpg)
കണ്ണൂര്‍: അഴീക്കോടില്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്.
Advertisment
12 വയസുള്ള കുട്ടിയടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ് ഗുരുതരമായ ഒരാളെ മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്
നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടിയത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം.
ക്ഷേത്രത്തില്‍ തെയ്യം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.. പലര്‍ക്കും സാരമായ പരിക്കുണ്ട്. തെയ്യം തെങ്ങില്‍ കയറുന്ന പ്രസിദ്ധമായ ചടങ്ങുള്‍പ്പെടെയുള്ള ക്ഷേത്രമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us