കാട്ടാന ആക്രമണം: ആറളം ഫാമില്‍ ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം

കശുവണ്ടി ശേഖരിക്കുന്നതിനിടെ ആന ഇരുവരേയും ചവിട്ടി കൊല്ലുകയായിരുന്നു.

New Update
ARALAM FARM ELEPHANT ATTACK

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികൾ മരിച്ചു. 13ാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Advertisment

കശുവണ്ടി ശേഖരിക്കുന്നതിനിടെ ആന ഇരുവരേയും ചവിട്ടി കൊല്ലുകയായിരുന്നു. വൈകീട്ടോടെയാണ് സംഭവം.


ഇരുവരും സ്ഥലത്തു വച്ചു തന്നെ മരിച്ചു. വെള്ളിയുടേയും ലീലയുടേയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 


സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സ്ഥലമാണിത്. കാട്ടാനകള്‍ തമ്പടിക്കുന്ന മേഖലയുമാണ്.

നേരെത്തെയും പ്രദേശത്ത് കാട്ടാന ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 11 പേര്‍ക്ക് ഇവിടെ കാട്ടനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി.

Advertisment