ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/2025/02/26/47vHZELt97RS6muRHcBP.jpg)
കണ്ണൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ബുധനാഴ്ച ആരംഭിക്കും. പുനരധിവാസ മേഖലയിൽ അമ്പതോളം കാട്ടാനകളാണ് ഉളളത്.
Advertisment
രണ്ട് സംഘങ്ങളായി തിരിഞ്ഞാകും വനം വകുപ്പിന്‍റെ ദൗത്യം.പ്രദേശത്തെ സോളാർ ഫെൻസിങ് ലൈൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാനുളള ജോലിയും ഉടൻ തുടങ്ങും.
ആറളം വന്യജീവി സങ്കേതത്തിലേക്ക് ഇവയെ തുരത്തുമെന്ന് കഴിഞ്ഞ ദിവസം ,കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി പ്രതിഷേധിച്ചവർക്ക് വനം മന്ത്രി നേരിട്ടെത്തി ഉറപ്പ് നൽകിയിരുന്നു.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെളളിയുടെയും ലീലയുടെയും മക്കൾക്ക് നഷ്ടപരിഹാര തുകയിലെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us