ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ദമ്പതികൾക്ക് പരിക്കേറ്റു. ജോലിക്ക് പോകുന്നതിനിടെയാണ് ആനയുടെ മുന്നില്‍പ്പെട്ടത്

പരിക്കേറ്റ ഇരുവരേയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

New Update
elephant attack111

 കണ്ണൂര്‍: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ പതിമൂന്നാം ബ്ലോക്കിലെ ദമ്പതികൾക്ക് പരിക്കേറ്റു. പുതുശ്ശേരി അമ്പിളി, ഭർത്താവ് ഷിജു എന്നിവർക്കാണ് പരിക്കേറ്റത്. 

Advertisment

ഇരുചക്ര വാഹനത്തിൽ പണിക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ മുന്നില്‍പ്പെട്ടത്. കോട്ടപ്പാറക്ക് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.

പരിക്കേറ്റ ഇരുവരേയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ബൈക്ക് ആന തകർത്തു.

Advertisment