New Update
/sathyam/media/media_files/2025/03/04/yU5lSGknzTanm9VXQlAN.jpg)
കൂത്തുപറമ്പ്: കണ്ണൂര്‍ കൂത്തുപറമ്പ് കണ്ടേരിയില്‍ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു.
Advertisment
കണ്ടേരി സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. കുട്ടിയുടെ ശരീരത്തില്‍ നിന്നും പന്ത്രണ്ട് മുള്ളുകള്‍ കിട്ടിയെന്നാണ് റിപ്പോർട്ട്.
രാവിലെ അഞ്ചരയോടെ സ്‌കൂട്ടറില്‍ മദ്രസയിലേക്ക് പോയതായിരുന്നു മുഹമ്മദ് ശാദില്‍. ഈ സമയം റോഡിന് കുറുകേ മുള്ളന്‍പന്നി ചാടി.
ഇതോടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുള്ളന്‍പന്നി ആക്രമിക്കുകയായിരുന്നു.
കയ്യില്‍കൊണ്ട മുള്ളുകളില്‍ ചിലത് തുളഞ്ഞ് മറുവശത്ത് എത്തിയിരുന്നു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ശാദിലിന്റെ കയ്യില്‍നിന്ന് മുള്ളുകള്‍ നീക്കംചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us