തലശേരി: ഇന്‍ഫാം സംഘടനയുടെ തലശേരി കാര്‍ഷിക ജില്ലയില്‍ 2025 - 26 വര്‍ഷത്തില്‍ വിഭാവനം ചെയ്യുന്ന കര്‍ഷക ക്ഷേമ - സംഘടനയുടെ ശാക്തീകരണ പദ്ധതികള്‍ അവതരിപ്പിച്ച് അംഗീകാരം നേടി.
സംഘടനയുടെ ശാക്തീകരണത്തെക്കുറിച്ചുള്ള അവതരണം കാര്‍ഷികജില്ലാ പ്രസിഡന്റ് സ്‌കറിയ നെല്ലാംകുഴി നര്‍വഹിച്ചു.
/sathyam/media/media_files/2025/03/06/fkf0nR1n5BOqLRTk5Tfw.jpg)
കര്‍ഷകരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ബയോ മൗണ്ടന്‍ കമ്പനിയിലൂടെ കര്‍ഷകരുടെ ഉല്‍പ്പനന്നങ്ങള്‍ സംഭരിക്കാനും സംസ്‌കരിക്കാനും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി 200 ഇടവകകള്‍ വഴി വിതരണം ചെയ്യും.
/sathyam/media/media_files/2025/03/06/uQ2NPa7ofDv5qbHryFut.jpg)
ഏപ്രില്‍ മാസത്തോടെ എല്ലാ താലൂക്ക് സമിതികളും സജീവമാക്കും. രണ്ടു മാസത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും ഇന്‍ഫാമിന്റെ യൂണിറ്റുകള്‍ ആരംഭിക്കും എന്നിവയാണ് അംഗീകാരം ലഭിച്ച സംഘടനാ ശാക്തീകരണ പദ്ധതികള്‍.
/sathyam/media/media_files/2025/03/06/QWMHnDK3snXOkQ7WBkjJ.jpg)
കര്‍ഷക ക്ഷേമ പദ്ധതികള്‍ കാര്‍ഷികജില്ല അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ പടിഞ്ഞാറേല്‍ അവതരിപ്പിച്ചു.
കര്‍ഷകര്‍ക്കും കാര്‍ഷിക വിളകള്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തും. ആധുനിക രീതിയിലുള്ള കൃഷി പരിചയപ്പെടുത്തി കൃഷി ലാഭകരമാക്കാന്‍ ഗുണനിലവാരമുള്ള തൈകളും വളങ്ങളും വിതരണം ചെയ്യും.
/sathyam/media/media_files/2025/03/06/ZOUl8ifZbakR1bz3W4oB.jpg)
മെമ്പര്‍ഷിപ്പ് കാമ്പയിനുകള്‍ നടത്തി കൂടുതല്‍ കര്‍ഷകരെ ഇന്‍ഫാം അംഗങ്ങളാക്കും. ഇടവക തലത്തില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും ഞായറാഴ്ച ചന്തകള്‍ ആരംഭിക്കും.
തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഹോര്‍ട്ടികോര്‍പ്പും മറ്റു സംഘങ്ങളുമായി ചേര്‍ന്നുള്ള പരിശീലന പദ്ധതിക്കും അംഗീകാരം ലഭിച്ചു.