New Update
/sathyam/media/media_files/2025/03/06/R1fF7IPlsrfwtRSRTClP.jpg)
കണ്ണൂര്‍: പൂട്ടികിടന്ന വീട്ടില്‍നിന്ന് വന്‍ ലഹരിവസ്തു ശേഖരം പിടികൂടി. നാറാത്ത് ടിസി ഗേറ്റിലെ ആള്‍പ്പാര്‍പില്ലാത്ത വീട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍.
Advertisment
എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടന്നത്.
17 ഗ്രാമിലേറെ മെത്തഫെറ്റമിന്‍, എല്‍.എസ്.ഡി സ്റ്റാമ്പ്, രണ്ടര കിലോ കഞ്ചാവ്, 93.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്.
നാറാത്ത് സ്വദേശി മുഹമ്മദ് ഷെഹീന്‍ യൂസഫ്, കയരളം സ്വദേശി മുഹമ്മദ് സിറാജ് എന്നിവര്‍ പിടിയിലായി.
പ്രതികളുടെ മൊബൈല്‍ ഫോണും ലഹരി തൂക്കാന്‍ ഉപയോഗിച്ച മെഷീനും പിടികൂടിയിട്ടുണ്ട്. ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us