/sathyam/media/media_files/IAKuxPohMXBMcVaglovz.jpg)
കണ്ണൂർ: മുഖ സൗന്ദര്യം വർധിപ്പിക്കാനുള്ള ശസ്ത്രക്രിയ നടത്തിയതിന് ശേഷം യുവ മോഡലിന് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ഡോക്ടർക്കെതിരെ പരാതി നൽകി.
ഫെയ്സ്‍ലിഫ്റ്റ് ശസ്ത്രക്രിയയ്ക്കു ശേഷം പാർശ്വഫലങ്ങളുണ്ടായെന്നും തന്റെ മോഡലിങ് കരിയറിനെ തന്നെ ഇതു ബാധിച്ചെന്നും മോഡൽ പരാതിയിൽ പറയുന്നു.
നവംബർ 27നും ഡിസംബർ 16നും ഇടയിലാണ് ഫെയ്സ്‍ലിഫ്റ്റ് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചികിത്സ നടന്നത്. ഇതിനു ശേഷം തനിക്കു ​ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായി.
സമൂഹ മാധ്യമത്തിലൂടെയാണ് ക്ലിനിക്ക് കണ്ടെത്തിയത്. ചർമ്മം, മുടി ചികിത്സകൾ നടത്തുന്നുവെന്നും പരസ്യത്തിൽ പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം സ്വദേശിയായ 37കാരിയാണ് പരാതി നൽകിയത്. പയ്യന്നൂരിലെ ഡോ. നമ്പ്യാർസ് ഫെയ്സ് ക്ലിനിക്കിലെ ഡോക്ടർ വരുൺ നമ്പ്യാർക്കെതിരെയാണ് പരാതി.
ഡോക്ടറുടെ അനാസ്ഥയാണ് തന്റെ ദുരവസ്ഥയ്ക്കു കാരണമെന്നു അവർ ആരോപിക്കുന്നു. 50,000 രൂപയാണ് ശസ്ത്രക്രിയക്കായി വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us