വളര്‍ത്തച്ഛന് തന്നോടുള്ള സ്‌നേഹം നഷ്ടമാകുമോ എന്ന ഭയം. നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്ന കേസിൽ 12 കാരിയുടെ മൊഴി പുറത്ത്

മരിച്ച കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളാണ് 12 വയസ്സുകാരി

New Update
kannur murder111

കണ്ണൂര്‍: പാപ്പിനിശ്ശേരി പാറക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്ന കേസില്‍ പ്രതിയായ 12 കാരിയുടെ മൊഴി പുറത്ത്.

Advertisment

വളര്‍ത്തച്ഛന് തന്നോടുള്ള സ്‌നേഹം നഷ്ടമാകുമോ എന്ന ഭയമായിരുന്നു കൊലയ്ക്ക് പിന്നിലെന്നാണ് കുട്ടിയുടെ മൊഴി.

കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബന്ധുവായ 12 വയസ്സുകാരി കിണറ്റില്‍ എറിഞ്ഞു കൊന്നത്.

മരിച്ച കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളാണ് 12 വയസ്സുകാരി. കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മ കുട്ടിയോട് ഒപ്പമില്ല. 

സംരക്ഷണം ഏറ്റെടുത്തിരുന്നത് മരിച്ച കുട്ടിയുടെ അച്ഛനാണ്. രാത്രി ശുചിമുറിയില്‍ പോകാന്‍ എന്ന വ്യാജേനെ എഴുന്നേറ്റായിരുന്നു പന്ത്രണ്ടുകാരി കുഞ്ഞിനെ കിണറ്റില്‍ ഇട്ടത്.

Advertisment