കുട്ടികളെയടക്കം മുപ്പതോളം പേരെ കടിച്ച തെരുവു നായ ചത്ത നിലയിൽ

സ്കൂളിലും കോളേജിലും മദ്രസയിലും പോകുന്ന വിദ്യാർഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ,സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ അവർക്കെല്ലാം കടിയേറ്റു

New Update
street dog

കണ്ണൂർ: ചക്കരക്കല്ലിൽ മുപ്പതോളം പേരെ ആക്രമിച്ച തെരുവു നായ ചത്ത നിലയിൽ. കുട്ടികൾ അടക്കമുള്ളവർക്കാണ് നായയുടെ കടിയേറ്റത്. 

Advertisment

അക്രമകാരിയായ നായയെ പിന്നീട് മുഴപ്പാലയ്ക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തുകയാണ്. 


സ്കൂളിലും കോളേജിലും മദ്രസയിലും പോകുന്ന വിദ്യാർഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ,സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ അവർക്കെല്ലാം കടിയേറ്റു.


പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

മൂക്കിന് കടിയേറ്റ് ​ഗുരുതരമായി പരിക്കേറ്റ മുതുകുറ്റി സ്വദേശി രാമചന്ദ്രനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവർ ഇരിവേരി സിഎച്ച്സി , ജില്ലാ ആശുപത്രി, അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. 

Advertisment