ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ജീവനക്കാരിക്ക് ഗുരുതരമായി പരിക്ക്. പ്രതി പിടിയിൽ

പ്രതിയെ സംഭവസ്ഥലത്തുണ്ടായിരുന്നവർ കീഴ്പ്പെടുത്തി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. 

New Update
kannur sbi attack

കണ്ണൂർ: ബാങ്ക് ഉദ്യോ​ഗസ്ഥയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് പൂവം എസ്.ബി.ഐ ബ്രാഞ്ചിലാണ് ആക്രമണം നടന്നത്. 

Advertisment

ബാങ്കിലെ ജീവനക്കാരി അനുപമക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. 


ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ വിളിച്ച് പുറത്തേക്കിറക്കി. വാക്കുതർക്കത്തിനിടയിൽ കയ്യിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. 


ആക്രമണത്തെ പ്രതിരോധിക്കാൻ അനുപമ ബാങ്കിനുള്ളിലേക്ക് ഓടിയപ്പോൾ പുറകേ ചെന്ന് ആക്രമിച്ചു. പ്രതിയെ സംഭവസ്ഥലത്തുണ്ടായിരുന്നവർ കീഴ്പ്പെടുത്തി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. 

Advertisment