പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. നാല് കുട്ടികൾക്ക് പരിക്ക്. കാറുടമയ്ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ  രക്ഷപ്പെടുത്തിയത്.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
kannur mattannur car accident

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിൽ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. അപകടത്തിൽ കാറിലുണ്ടായിരുന്ന 14കാരനടക്കം നാല് കുട്ടികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുളളതല്ല. 

Advertisment

കീഴല്ലൂർ തെളുപ്പിലാണ് ഉച്ചയോടെ അപകടം നടന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ  രക്ഷപ്പെടുത്തിയത്.


ബന്ധുവീട്ടിലെ കാർ ഓടിച്ചുവന്നതെന്നാണ് കുട്ടികൾ നാട്ടുകാരോട് പറഞ്ഞത്. പൊലീസും മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ നടപടി തുടങ്ങി. 


പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് കാര്‍ ഓടിക്കാൻ നൽകിയതിന് കാറുടമയ്ക്കെതിരെയടക്കം നടപടിയുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

Advertisment