New Update
/sathyam/media/media_files/2025/03/26/95kesaiwy4WrUMGwNdhI.jpg)
കണ്ണൂർ: പേരാവൂർ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് പണം കവർന്നു. തിങ്കളാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം.
Advertisment
മോഷ്ടാവിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് രണ്ട് ഭണ്ഡാരങ്ങൾ മുഴുവനായി തന്നെ ഇളക്കി മാറ്റി കൊണ്ടുപോവുകയായിരുന്നു.
ക്ഷേത്രത്തിന് അകത്ത് കയറിയ മോഷ്ടമാവ് അനായാസമായാണ് ഭണ്ഡാരം തകർത്ത് പണം കവരുന്നത്. ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ മുഖം അടക്കം വ്യക്തമായി പതിയുകയും ചെയ്തിട്ടുണ്ട്.
മോഷ്ടാവിനെ തേടി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. സി.സി.ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us