/sathyam/media/media_files/2025/03/29/OOtujUcgEMBtsb74KMC1.jpg)
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയ്ക്കകത്തും പുറത്തും ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എ മാപ്പുപറയാന്‍ തയ്യാറാവണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.
മുന്‍ മന്ത്രി പി കെ ശ്രീമതിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച ബി ഗോപാലകൃഷ്ണന്‍ പരസ്യമായി മാപ്പുപറഞ്ഞതുപോലെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിയോട് പരസ്യമായി മാപ്പുപറയാന്‍ തയ്യാറുണ്ടോയെന്നായിരുന്നു എം വി ജയരാജന്റെ ചോദ്യം.
വീണാ വിജയനെതിരായ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് എം വി ജയരാജന്റെ പ്രതികരണം.
കണ്ണൂര്‍ തെക്കി ബസാറില്‍ ഇ ഡി യുടെ പ്രതിപക്ഷ വേട്ടയ്‌ക്കെതിരെ സിപിഎം കണ്ണൂര്‍ ഏരിയാ കമ്മിറ്റി നടത്തിയ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us