കണ്ണൂരിൽ ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഎം യുവാക്കളുടെ ആഘോഷം

കായലോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയില്‍ ആയിരുന്നു യുവാക്കളുടെ ആവേശപ്രകടനം.

New Update
kannur celebration

കണ്ണൂര്‍: കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച പതാകകളുമായി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആഘോഷം. 

Advertisment

കൂത്തുപറമ്പ് കണ്ണൂര്‍ റോഡില്‍ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തന്‍ മഠം ക്ഷേത്ര ഉത്സവാഘോഷത്തിനിടെ നടന്ന കലശഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച കൊടികളുമായി യുവാക്കള്‍ ആഘോഷ പ്രകടനം നടത്തിയത്.

കായലോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയില്‍ ആയിരുന്നു യുവാക്കളുടെ ആവേശപ്രകടനം. പതാകകള്‍ വീശുന്നതിനൊപ്പം മുദ്രാവാക്യം വിളിച്ചുകൊണ്ടും കൂടിയാണ് പ്രകടനം. 

കണ്ണൂരില്‍ ഉത്സവങ്ങളോടും മറ്റും അനുബന്ധിച്ച് പാര്‍ട്ടി പതാകകളും മറ്റും ഉപയോഗിച്ചുള്ള ആഘോഷ പരിപാടികള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. ആദ്യമായാണ് കോടതി ശിക്ഷിച്ച കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പ്രകടനം നടത്തുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ മനോരാജ്, ടി പി കേസ് പ്രതി ടി കെ രജീഷ് എന്നിവര്‍ അടക്കം 9 പേരെയായിരുന്നു സൂരജ് വധക്കേസില്‍ കോടതി ശിക്ഷിച്ചത്.

Advertisment