/sathyam/media/media_files/2025/03/31/7XxpVoNpCnzNNQwSdesU.jpg)
കണ്ണൂർ: മധുരയിൽ പാർട്ടി കോൺഗ്രസ് കഴിഞ്ഞു നേതാക്കൾ തിരിച്ചെത്തിയാൽ കണ്ണൂരിൽ സിപിഎമ്മിന് പ്രധാനപ്പെട്ടൊരു തീരുമാനം എടുക്കേണ്ടതുണ്ട്.
പാർട്ടി ജില്ലാ സെക്രട്ടറിയായി പുതിയൊരാളെ കണ്ടെത്തണം എന്നതാണത്. നിലവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സഹചര്യത്തിൽ അദ്ദേഹം സ്ഥാനമൊഴിയും.
സെക്രട്ടേറിയറ്റ് അംഗങ്ങൾ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കേണ്ടത്.
എം വി ജയരാജൻ ഒഴിയുമ്പോൾ ആരാവും പുതിയ സെക്രട്ടറി എന്ന ചർച്ചകൾ പാർട്ടി അണികൾക്കിടയിൽ സജീവമാണ്. യുവ നേതാക്കളായ കെ കെ രാഗേഷ് ,ടി വി രാജേഷ് എന്നിവരാണ് പ്രഥമ പരിഗണനയിലുള്ളത്.
കെ കെ രാഗേഷ് മുൻ രാജ്യസഭാ അംഗവും നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രൈവറ്റ് സെക്രട്ടറിയുമാണ് . അതുമാത്രമല്ല,ഏറെ കാലമായി പിണറായി വിജയൻറെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളുമാണ്.
സ്വന്തം ജില്ലയിൽ പാർട്ടി സെക്രട്ടറി തനിക്കു കൂടി വിശ്വസ്തനായ ഒരാൾ വേണം എന്നു പിണറായി തീരുമാനിച്ചാൽ കെ കെ രാഗേഷ് ആ സ്ഥാനത്തേക്ക് വരും.
ആ രീതിയിൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരിൽ പ്രധാനിയാണ് നിലവിലെ സെക്രട്ടറി എം വി ജയരാജൻ.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയരാജൻ കണ്ണൂരിൽ സ്ഥാനാർഥി ആയപ്പോൾ ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിച്ച യുവ നേതാവ് എന്ന പരിഗണനയാണ് മുൻ കല്യാശ്ശേരി എംഎൽഎയും നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ ടി വി രാജേഷിനുള്ളത്.
എന്നാൽ പിണറായി വിജയനുൾപ്പടെ ഏതെങ്കിലും നേതാക്കളോട് പ്രത്യേക അടുപ്പമൊന്നുമില്ലാതെ സമദൂരത്തിൽ നിൽക്കുന്ന നേതാവാണ് രാജേഷ്.
ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല നിർഹിച്ചപ്പോൾ അത് ഭംഗിയായി നിറവേറ്റി എന്ന നേട്ടം രാജേഷിനെ സംബന്ധിച്ചുണ്ട്.
അതേസമയം രാഗേഷോ രാജേഷോ അല്ലാതെ അല്പം സീനിയർ ആയ നേതാക്കൾ ആരെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരട്ടെ എന്ന തീരുമാനത്തിൽ പാർട്ടി എത്തിയാൽ എം. പ്രകാശൻ,വത്സൻ പനോളി എന്നിവർക്ക് സാധ്യതയുണ്ട്.
വത്സൻ പനോളി കൂത്തുപറമ്പിൽ നിന്നുള്ള പിണറായിയുടെ വിശ്വസ്തനാണ്. ഒരു കാലത്ത് ആ സ്ഥാനത്ത് പിന്നീട് അത് മാറി വത്സൻ പനോളിയിലേക്ക് എത്തുകയായിരുന്നു.
നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവും കർഷകസംഘം സംസ്ഥാന സെക്രട്ടറിയുമാണ് വത്സൻ. കൂത്തുപറമ്പ് മേഖലയിൽ സംഘർഷങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയ കാലങ്ങളിൽ കരുത്തുറ്റ നേതൃത്വമായി നിന്ന ആൾ എന്ന പരിഗണനയും വത്സനുണ്ട്.
എം പ്രകാശൻ ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റി അംഗമായത്. അത് ജില്ലാ സെക്രട്ടറി ആക്കുന്നതിനു മുൻപുള്ള നീക്കമാണ് എന്ന് കരുതുന്ന ചിലരും പാർട്ടിയിലുണ്ട്.
ഒരു കാലത്ത് കണ്ണൂർ പാർട്ടിയിലെ കരുത്താനായിരുന്ന പി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ പരിഗണിക്കപ്പെടാതായതോടെ ഏതാണ്ട് നിശ്ശബ്ദമായ നിലപാടിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us