/sathyam/media/media_files/2025/04/06/Qqnvdoj8rRogQ7SWzHkA.jpg)
കണ്ണൂർ: ക്രൈസ്തവ സഭകൾ പരാമർശ വിധേയമാകുന്ന രാഷ്ട്രീയ ചർച്ചകൾ ഉടലെടുക്കുമ്പോഴെല്ലാം നിർണായകമായ പ്രസ്താവനകളുമായി രംഗത്തു വരുന്ന ചരിത്രമാണ് തലശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനിയുടേത്.
സഭാ വിശ്വാസികളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായ പ്രകടനങ്ങളും നിലപാടുകളും ശക്തമായിരിക്കും എന്നതാണ് പ്രത്യേകതയും .
ഈ ശൈലി ഒട്ടും ചോരാതെയാണ് കഴിഞ്ഞദിവസം അദ്ദേഹം നടത്തിയ പ്രസ്താവന.
അവഗണന തുടര്‍ന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തെ കോൺഗ്രസും ഇടതുപക്ഷവും ബിജെപിയും കരുതലോടെ കാണും എന്നതിൽ സംശയമില്ല.
തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ മൂന്ന് മുന്നണികളുടെയും നേതാക്കളും സ്ഥാനാർത്ഥികളും അരമന സന്ദർശിച്ചിരുന്നു.വഖഫ് ബില്‍ വര്‍ഗീയമല്ലെന്നും സാമൂഹിക നീതിയുടെ വിഷയമാണെന്നു ചൂണ്ടിക്കാട്ടിയ പാംപ്ലാനി സഭയ്ക്ക് വസ്തുതകളെ മനസ്സിലാക്കാന്‍ അറിയമെന്നും രാഷ്ട്രീയ മുതലെടുപ്പിനായി വിനിയോഗിക്കേണ്ടെന്നും തുറന്നു പറഞ്ഞു.
വഖഫിന്റെ പേരില്‍ മാത്രമല്ല ക്രൈസ്തവര്‍ മറ്റ് പല വിഷയങ്ങളിലും അവഗണിക്കപ്പെടുകയാണ്.
ജബല്‍പുരില്‍ മർദനമേറ്റത് വൈദികന്‍ ജോര്‍ജിന്റെ മുഖത്ത് മാത്രമല്ല, മതേതരത്തിന്റെ തിരുമുഖത്തു കൂടിയാണെന്നും സംരക്ഷിക്കേണ്ട പൊലീസ് അപ്പോൾ നിഷ്ക്രിയമായിരുന്നുവെന്നും പാംപ്ലാനി തുറന്നടിച്ചു.
ഈ പ്രസ്താവന സഭയെയും ക്രൈസ്തവ സമൂഹത്തെയും കൂടെ നിർത്തി നേട്ടം കൊയ്യാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി യാണെങ്കിലും അവർ എത്രമാത്രം ഗൗരവത്തോടെ സമീപിക്കും എന്നത് കാത്തിരുന്നു കേണണ്ടതാണ്.
പള്ളിയില്‍ അച്ചന്മാരും മെത്രാന്മാരും പറഞ്ഞാല്‍ ആരും കേള്‍ക്കില്ല എന്ന് കരുതരുതേണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉൾപ്പടെ ഉന്നയിച്ച് ഇതിനു മുൻപും ജോസഫ് പാംപ്ലാനി പരസ്യമായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. റബ്ബറിന് 300 രൂപ കർഷകർക്ക് ലഭ്യമാക്കിയാൽ ഒരു എംപിയെ തരാം എന്ന പ്രസ്താവനയായിരുന്നു ഏറെ കോളിളക്കമുണ്ടാക്കിയത്.
ഈ പ്രസ്താവന ഇടതു വലതു മുന്നണികളെ ഉലച്ചു . രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ഇപ്പോഴത്തെ പ്രസ്താവനയെയും കരുതലോടെ സമീപിക്കാനാണ് മുന്നണികൾ സന്നദ്ധമാവുക.
എന്നാൽ ആ ഘട്ടത്തിൽ 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുകയും ചെയ്തു.
പാംപ്ലാനിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ലോക്‌സഭയിൽ എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിനായിരുന്നു കേന്ദ്ര സർക്കാരിന്റെ മറുപടി.
താങ്ങുവില കിലോക്ക് 300 രൂപയാക്കിയാൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമില്ലെന്നും കേരളത്തിൽ നിന്ന് ഒരു എംപിയെ സമ്മാനിക്കാമെന്നുമായിരുന്നു പാംപ്ലാനിയുടെ പ്രസ്താവന.
ഇത് ഏറ്റവും കൂടുതൽ പൊള്ളിച്ചത് യു ഡി എഫിനെ ആയിരുന്നു. കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന കാലത്ത് ഒപ്പു വെച്ച ആസിയാൻ കരാർ സംബന്ധിച്ചും കഴിഞ്ഞ ദിവസം പൊതുപരിപാടിയിൽ പാംപ്ലാനി പരാമർശിച്ചു.
ബിഷപ്പിന്റെ പ്രസ്താവന ചർച്ചയായ ദിവസം തന്നെയാണ് ക്രൈസ്തവ സഭകളുടെ സ്വത്തുക്കൾ സംബന്ധിച്ച് ആർ എസ് എസ് മുഖമാസികയായ ഓർഗനൈസറിൽ ലേഖനം വന്നത്.
വിവാദമായപ്പോൾ ഓൺലൈനിൽ നിന്ന് ആ ലേഖനം പിൻവലിച്ചെങ്കിലും വഖഫിനു പിന്നാലെയുള്ള ആർ എസ് എസ് നീക്കം വെളിപ്പെട്ടിരിക്കുന്നു എന്നാണ് കോൺഗ്രസ്സും ഇടതുപക്ഷവും ചൂണ്ടിക്കാട്ടിയത്. ഈ വിഷയത്തിലും പാംപ്ലാനി ഉൾപ്പടെയുള്ളവർ പ്രതികരിക്കുമെന്ന് കാത്തിരിക്കുകയാണ് സഭാ വിശ്വാസികളാടക്കമുള്ളവർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us