/sathyam/media/media_files/2025/03/29/cTHt5lL5CQgd4tfOzwjz.jpg)
കണ്ണൂർ : മാരകമായ മയക്കു മരുന്ന് ഉപയോഗിക്കാൻ വീടു വീട്ടിറങ്ങിയ രണ്ടു യുവതികളെ ഉൾപ്പെടെ നാല് പേരെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്.
പറശ്ശിനിക്കടവിലെ ലോഡ്ജിൽ മുറിയെടുത്തായിരുന്നു ലഹരി ഉപയോഗം. രഹസ്യ വിവരം കിട്ടി എത്തിയ പൊലീസ് യുവതികളെയും മറ്റു രണ്ടു പേരെയും പിടികൂടുകയായിരുന്നു.
ഇവരിൽ നിന്ന് എംഡിഎംഎ കണ്ടെത്തുകയും ചെയ്തു. സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞു വീടു വിട്ട് ലോഡ്ജിൽ എത്തുകയായിരുന്നു രണ്ടു യുവതികളും.
വീട്ടുകാർ ഫോൺ വിളിക്കുമ്പോഴെല്ലാം വിദഗ്ദമായി പറ്റിക്കുകയായിരുന്നു ഇരുവരും.
യുവാക്കളെ പരിചയപ്പെട്ടതാകട്ടെ ഇൻസ്റ്റഗ്രാം വഴിയും. അടുത്ത കാലത്തായി മയക്കു മരുന്ന് കേസുകളിൽ യുവതികളും പെൺകുട്ടികളും ഉൾപ്പെടുന്ന വാർത്ത വർധിച്ചു വരികയാണ്.
ലഹരി ഉത്പന്നങ്ങൾ വിൽക്കാനും പെൺകുട്ടികളെ ഉപയോഗിക്കുന്ന സംഘം വ്യാപകമാണെന്ന വിവരവും പുറത്തു വന്നു.
ലഹരിക്കെതിരെ കേസും ബോധവൽക്കരണവുമെല്ലാം ശക്തമായി നടക്കുമ്പോൾ തന്നെയാണ് പെൺകുട്ടികൾ അടക്കം ലഹരിയുടെ വലയിൽ എത്തുന്നത് എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us