മുറിവേറ്റ ആനയെ ഉത്സവ എഴുന്നള്ളിപ്പിന് ഉപയോഗിച്ചു. വനം വകുപ്പ് കേസെടുക്കില്ല

സംഭവത്തിൽ വനം വകുപ്പ് കേസെടുക്കില്ലെന്ന് അറിയിച്ചു. ആനയെ തുടർന്ന് എഴുന്നള്ളിക്കുന്നത് വനം വകുപ്പ് വിലക്കിയിട്ടുണ്ട്. 

New Update
wounded elephant

കണ്ണൂർ: മുറിവേറ്റ ആനയെ ഉത്സവ എഴുന്നള്ളിപ്പിന് ഉപയോഗിച്ചതായി റിപ്പോർട്ട്.

Advertisment

ദേഹത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളോടെയാണ് തളാപ്പിലെ ക്ഷേത്രത്തിലേക്ക് മംഗലാംകുന്ന് ഗണേശൻ എന്ന ആനയെ എഴുന്നള്ളിച്ചത്. 


സംഭവത്തിൽ വനം വകുപ്പ് കേസെടുക്കില്ലെന്ന് അറിയിച്ചു. ആനയെ തുടർന്ന് എഴുന്നള്ളിക്കുന്നത് വനം വകുപ്പ് വിലക്കിയിട്ടുണ്ട്. 


വൈകീട്ടോടെ സ്വദേശമായ പാലക്കാട്ടേക്ക് ആനയെ കൊണ്ടുപോകാനാണ് വനം വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. 

എന്നാൽ പാലക്കാട്‌ നിന്ന് ഫിറ്റ്നസ് രേഖകളുമായാണ് എത്തിയതെന്ന് വനം വകുപ്പ് അറിയിച്ചു.സംഭവത്തിൽ നാട്ടാന സംരക്ഷണ സമിതി വനംവകുപ്പിന് പരാതി നല്‍കിയിരുന്നു.

Advertisment