/sathyam/media/media_files/2025/04/11/OlS7vm7LDnTD5UpNIBdL.jpg)
കണ്ണൂർ: തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​കളടക്കമുള്ള പത്ത് പേരടങ്ങിയ സംഘത്തെ കഴിഞ്ഞ ദിവസമാണ് കർണാടകയിലെ കുടക് പോലീസ് പിടികൂടിയത്.
പത്ത് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോട്ടെണ്ണുന്ന യന്ത്രവും ഇവരിൽ നിന്ന് കണ്ടെത്തി.
തിരുവനന്തപുരം,കണ്ണൂർ,കർണ്ണാടക സ്വദേശികളാണ് പിടിയിലായവർ . പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ വീ​രാ​ജ്​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് ഇവർ കസ്റ്റഡിയിലാകുന്നത്.
അതേസമയം തിമിംഗല ഛർദിൽ വില്പനയും അറസ്റ്റും കേരളത്തിൽ ആദ്യത്തെ സംഭവമല്ല. കോടികൾ വില മതിക്കുന്നതാണ് പ്രത്യേകത .
വിപണിയിൽ ഇത്രയധികം വില കിട്ടാൻ മാത്രം എന്താണ് ഇതിന്റെ സവിശേഷത എന്നറിയാം.
തിമിംഗലങ്ങളുടെ ഛർദ്ദി അഥവാ ആംബർഗ്രിസ് അറിയപ്പെടുന്നത് കടലിലെ സ്വർണ്ണം എന്ന നിലയിലാണ്.
ബീജ തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ് ആംബർഗ്രിസ്.
ഇതുപയോഗിക്കുന്നതാകട്ടെ പ്രധാനമായും സുഗന്ധ ദ്രവ്യങ്ങൾ ഉണ്ടാക്കാനും. ആംബർഗ്രീസ് ചേർത്ത സുഗന്ധ ദ്രവ്യങ്ങൾ ലോക വിപണിയിലുണ്ടെങ്കിലും അമേരിക്കയിൽ നിരോധിക്കപ്പെട്ടതാണ്.
1970 മുതൽ തിമിംഗലങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
ഇതോടെയാണ് ആംബർഗ്രീസ് കൈവശം വെക്കുന്നത് നിയമ വിരുദ്ധമായത്. ഇന്ത്യയിൽ ആമ്പർഗ്രിസിൻറെ സംഭരണവും വിൽപ്പനയും നിയമ വിരുദ്ധമാണ്. ലൈസൻസില്ലാതെ ഈ വസ്തു കൈവശം വെക്കാനോ വിൽക്കാനോ പാടില്ല.
അമേരിക്കയെ കൂടാതെ ആസ്ട്രേലിയയും ആംബർഗ്രീസ് നിരോധിച്ചിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ ആംബർഗ്രീസ് വ്യാപാരം നടത്തുന്നത് നിയം വിധേയമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us