14 കിലോ കഞ്ചാവുമായി ദമ്പതികൾ കണ്ണൂരിൽ പിടിയിൽ

ദമ്പതികള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരം പൊലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു.

New Update
cannabis

 കണ്ണൂർ: കണ്ണൂർ മുണ്ടേരികടവിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ ജാക്കിർ സിക്ദാർ, അലിമ ബീബി എന്നിവരാണ് പിടിയിലായത്.

Advertisment

ഇവരിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

ദമ്പതികള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരം പൊലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് പൊലീസ് മഫ്തിയിലെത്തിയാണ് ഇവരെ പിടികൂടിയത്‌.