കണ്ണൂർ: കണ്ണൂർ കതിരൂരിൽ 19 വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ 8 പേർക്കെതിരെ കേസ്. ചുണ്ടങ്ങാപ്പയിൽ സ്വദേശി റബീഹിനാണ് മർദ്ദനമേറ്റത്.
കേസുമായി ബന്ധപ്പെട്ട് സുജേഷ്, പ്രമിത്ത്, ശ്രീജേഷ്, അക്ഷയ്, പ്രദീപൻ, സജിത്ത്, മനീഷ്, ജിജി എന്നീ എട്ട് പേർക്കെതിരെയാണ് കതിരൂർ പൊലീസ് കേസെടുത്തു.
റബീഹിന്റെ ബൈക്ക് ബ്രേക്ക് ഡൗൺ ആയതിനെ തുടർന്നുണ്ടായ തർക്കമാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.
റബീഹിന്റെ വാഹനം പെട്ടെന്ന് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നിൽ വച്ച് ബ്രേക്ക് ഡൗണായി.
അതേതുടർന്ന് റബീഹും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് ഇവർ ഇവിടെ നിന്ന് പോയെങ്കിലും പിന്നീട് എട്ട് പേരടങ്ങുന്ന സംഘമായി തിരികെയെത്തി.
റബീഹിനെ ചോദ്യം ചെയ്യുകയും പിന്നീട് ഇയാളെ മർദ്ദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തു.