കണ്ണൂർ സർവകലാശാലയിൽ വാട്സ്ആപ്പ് വഴി ചോദ്യപേപ്പർ ചോർന്നു. ചോദ്യപേപ്പർ ചോർത്തിയത് അധ്യാപകരാണെന്ന് സർവകലാശാലയുടെ പരിശോധനയിൽ കണ്ടെത്തി. പൊലീസിന് പരാതി നൽകി

കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് ആർട്സ് ആന്റ് സയൻസ് കോളജിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് കണ്ടെത്തൽ. 

New Update
kannur university

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വാട്സ്ആപ്പ് വഴി ചോദ്യപേപ്പർ ചോർന്നതിനു പിന്നിൽ അധ്യാപകരെന്നാണ് ആരോപണം. ബി.സി.എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. 

Advertisment

മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. ഏപ്രിൽ രണ്ടിന് നടന്ന അവസാന പരീക്ഷയിൽ സർവകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. 


ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യപേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്. 


അതിനു പിന്നാലെ കണ്ണൂർ സർവകലാശാല പൊലീസിൽ പരാതി നൽകി. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് ആർട്സ് ആന്റ് സയൻസ് കോളജിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് കണ്ടെത്തൽ. 

സംഭവത്തിൽ സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി വൈസ് ചാൻസലർ അറിയിച്ചു. കോളജ് അധികൃതരുടെ വീഴ്ചയാണിതെന്ന് കണ്ണൂർ സർവകലാശാല വ്യക്തമാക്കി.

Advertisment