"ഈ അസ്തമയത്തിൽ എനിക്ക് നിരാശയില്ല, നാളെയുടെ ഉദയത്തിലാണ് എന്റെ പ്രതീക്ഷ.." കുറിപ്പും വീഡിയോയും പങ്കുവെച്ച് പി പി ദിവ്യ. ഒപ്പം 'എല്ലാം അവസാനിച്ചെന്ന് കരുതുന്നിടത്ത് വീണ്ടും പുതിയ പ്രതീക്ഷകൾ ഉണ്ടാവും' എന്ന മമ്മൂട്ടി സിനിമയിലെ ഡയലോഗും . എ ഡി എമ്മിന്റെ മരണത്തിൽ സി ബി ഐ അന്വേഷണ ആവശ്യം സുപ്രീംകോടതിയും തള്ളിയതോടെ ദിവ്യക്കെതിരായ പാർട്ടി നടപടിക്കെതിരെ ഒരു വിഭാഗം പ്രവർത്തകരും രംഗത്ത്

സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ പാർട്ടി തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം പുറത്താക്കിയതോടെ നിലവിൽ പാർട്ടി ബ്രാഞ്ചിൽ സാധാരണ അംഗം മാത്രമാണ് .

New Update
P P Divya

കണ്ണൂർ: കണ്ണൂർ എ ഡി എം ആയിരുന്ന നവീൻബാബുവിന്റെ ആത്മഹത്യയെ തുടർന്ന് പ്രതിക്കൂട്ടിലാവുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാണ് പി പി ദിവ്യ.

Advertisment

പതിനൊന്ന് ദിവസം റിമാൻഡിൽ കഴിയേണ്ടിയും വന്നു. 

സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ പാർട്ടി തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം പുറത്താക്കിയതോടെ നിലവിൽ പാർട്ടി ബ്രാഞ്ചിൽ സാധാരണ അംഗം മാത്രമാണ്

2024 ഒക്ടോബര്‍ പതിനാലിനാണ് എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലെത്തിയ ദിവ്യ അധിക്ഷേപം നിറഞ്ഞ പ്രസംഗം നടത്തിയത്.

തൊട്ടടുത്ത ദിവസം കണ്ണൂർ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സിൽ നവീന്‍ബാബു തൂങ്ങിമരിച്ചുവെന്നാണ് കേസ്.

തുടർന്ന് പി.പി ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. 

ദിവ്യയുടെ അധിക്ഷേപത്തെ തുടർന്നുള്ള മനഃപ്രയാസത്തിലാണ് നവീന്‍ബാബു ആത്മഹത്യ ചെയ്തതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും സൂചിപ്പിക്കുന്നതായിരുന്നു കുറ്റപത്രം. 

അതിനിടെ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ഹർജി നൽകിയെങ്കിലും രണ്ടു കോടതികളും സി ബി ഐ അന്വേഷണ ആവശ്യം തള്ളിയിരുന്നു. 

സി ബി ഐ അന്വേഷണ ആവശ്യം സുപ്രീംകോടതിയും തള്ളിയതോടെ സിപിഎം പ്രവർത്തകരും പ്രാദേശിക നേതാക്കളും ദിവ്യക്ക് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പടെ പിന്തുണയുമായി വീണ്ടുമെത്തി.

പാർട്ടി നടപടി എടുത്തത് തിടുക്കത്തിലായിരുന്നുവെന്നും എല്ലാ വശങ്ങളും അന്വേഷിക്കാതെ ഭാവിയിലെ നല്ലൊരു നേതാവിനെ ഇല്ലാതാക്കിയെന്ന വിമർശനം പാർട്ടി കേന്ദ്രങ്ങൾ തന്നെ പരസ്യമായി ഉയർത്തി.  

ഈ ഘട്ടത്തിലാണ് വ്യത്യസ്തമായൊരു പോസ്റ്റുമായി ദിവ്യ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

"ഈ അസ്തമയത്തിൽ എനിക്ക് നിരാശയില്ല, നാളെയുടെ ഉദയത്തിലാണ് എന്റെ പ്രതീക്ഷ.." എന്നു രേഖപ്പെടുത്തിയ ചെറു വീഡിയോയിൽ " ഒരു ദുരന്തവും ജീവിതത്തിന്റെ അവസാനമാകുന്നില്ല.

അങ്ങനെയാണെങ്കിൽ ഹിരോഷിമയിലും നാഗസാക്കിയിലും പിന്നെ ജീവിതമേ ഉണ്ടാകാൻ പാടില്ലല്ലോ..

എല്ലാം അവസാനിച്ചെന്ന് കരുതുന്നിടത്ത് വീണ്ടും പുതിയ പ്രതീക്ഷകൾ ഉണ്ടാവും" എന്ന മമ്മൂട്ടിയുടെ സിനിമയിലെ ഡയലോഗും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഈ വീഡിയോയ്ക്ക് താഴെയും ദിവ്യയെ പിന്തുണച്ചുകൊണ്ട് പ്രാദേശിക നേതാക്കളുൾപ്പടെ നിരവധി സിപിഎം പ്രവർത്തകർ രംഗത്തെത്തി.

അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കമന്റുകളും നിരവധിയാണ്.

Advertisment