തലശേരിയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടിമാക്കൂലിലെ വാടകവീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലത്ത് വീണു കിടന്ന ഷീനയെ മകളാണ് ആദ്യം കണ്ടത്. 

New Update
crime

കണ്ണൂർ: തലശേരിയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കുയ്യാലി സ്വദേശിനി പി ഷീന (49) ആണ് മരിച്ചത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ ഉമേഷിനെ തലശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. 

Advertisment

വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടിമാക്കൂലിലെ വാടകവീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലത്ത് വീണു കിടന്ന ഷീനയെ മകളാണ് ആദ്യം കണ്ടത്. 

വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് കുട്ടി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികളും പൊലീസും വീട്ടമ്മയെ തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഷീനയും ഭർത്താവ് ഉമേഷും തമ്മിൽ വാക്കുതർക്കം ഉണ്ടാവുന്നത് പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. പൊലീസും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Advertisment