/sathyam/media/media_files/2025/04/25/AmavE2kEIcdu8iY7rlto.jpg)
കണ്ണൂർ: കർണ്ണാടകയിലെ കുടകിൽ കണ്ണൂർ സ്വദേശിയായ തോട്ടം ഉടമ പ്രദീപ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാകാമെന്ന നിഗമനത്തിൽ പോലീസ്.
കണ്ണൂരിലെ പ്രശസ്തമായ കൊയിലി ആശുപത്രിയുടെ ഉടമയുടെ മകനായ പ്രദീപ് കൊയിലി ആണ് കഴിഞ്ഞദിവസം കുടകിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 49 കാരനായ പ്രദീപ് അവിവാഹിതനാണ്.
കുടകിലെ ബി ഷെട്ടിഗേരി പഞ്ചായത്തിലെ കൊങ്ങണ ഗ്രാമത്തിൽ ഒറ്റപ്പെട്ട വീട്ടിലാണ് പ്രദീപ് താമസിച്ചിരുന്നത്.
ഇവിടെ ഇദ്ദേഹത്തിന് 32 ഏക്കർ കാപ്പിത്തോട്ടം ഉണ്ട്. ഈ സ്ഥലം വിൽക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ഏറെ നാളായി പ്രദീപ്. കൊയിലി ആശുപത്രി ഉടമയായിരുന്ന പരേതനായ കൊയ്‌ലി ഭാസ്കരന്റെ മകനാണ് കണ്ണൂർ ചിറക്കൽ സ്വദേശിയായ പ്രദീപ്.
വർഷങ്ങളായി കുടകിലെ തോട്ടത്തിലെ വീട്ടിലാണ് താമസം. ബുധനാഴ്‌ച വൈകുന്നേരം തോട്ടത്തിലെ തൊഴിലാളി എത്തിയപ്പോൾ വീട് പുറത്തു നിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു.
തുടർന്ന് തൊഴിലാളിയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് കഴുത്തിൽ കയർ മുറുക്കിയ നിലയിൽ പ്രദീപ് മരിച്ചു കിടക്കുന്നത് കണ്ടതെന്ന് തൊഴിലാളി പോലീസിനോട് പറഞ്ഞു.
വീട്ടിനുള്ളിലെ നിരീക്ഷണ ക്യാമറകൾ നശിപ്പിച്ച നിലയിലാണ്. എന്നാൽ വീട്ടിനു പുറത്തുള്ള ക്യാമറയിൽ മൂന്ന് പേർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യം ലഭിച്ചതോടെ ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ കസ്റ്റഡിയിലായതായാണ് സൂചന.
ഗോണിക്കുപ്പ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സഥലത്ത് പരിശോധന നടത്തിയിരുന്നു. കുടക് എസ്‌പി കെ രാമരാജനാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. പ്രദീപിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വ്യാഴാഴ്ച വൈകിട്ട് മൃതദേഹം കണ്ണൂരിലെ കൊയിലി ആശുപത്രിയിലെത്തിച്ചു. സംസ്കാരം ഇന്ന് നടക്കും.kannu
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us