'വിജയന്റെ ആത്മഹത്യക്കേസിൽ അന്ന് പറഞ്ഞ കാര്യങ്ങൾ തന്നെ പോലീസിനോട് ആവർത്തിച്ചു, അവരത് കേട്ട് എഴുതി എടുത്തു പോയി എന്ന് കെ സുധാകരൻ. ശനിയാഴ്ച രാവിലെ മുതൽ വയനാട് പൊലീസ് കെ പി സി സി പ്രസിഡന്റിന്റെ കണ്ണൂരിലെ വീട്ടിൽ

കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിയമനക്കോഴയിൽ കുരുങ്ങി ആത്മഹത്യയുടെ വക്കിൽനിൽക്കുന്ന ഘട്ടത്തിൽ എൻ എം വിജയൻ കെ സുധാകരന്‌ കത്തുകൾ അയച്ചിരുന്നു എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.

New Update
mn vijayan k sudhakaran

കണ്ണൂർ : വയനാട്ടിലെ കോൺഗ്രസ്‌ നേതാവും ഡിസിസി ട്രഷററുമായിരുന്ന എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പൊലീസ് കെ പി  സി സി പ്രസിഡന്റ് കെ സുധാകരന്റെ കണ്ണൂരിലെ വസതിയിലെത്തി. 

Advertisment

കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിയമനക്കോഴയിൽ കുരുങ്ങി ആത്മഹത്യയുടെ വക്കിൽനിൽക്കുന്ന ഘട്ടത്തിൽ എൻ എം വിജയൻ കെ സുധാകരന്‌ കത്തുകൾ അയച്ചിരുന്നു എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.


ഇതു സംബന്ധിച്ചു മൊഴി എടുക്കുന്നതിനാണ് ശനിയാഴ്ച രാവിലെ പൊലീസ് സുധാകരന്റെ വീട്ടിലെത്തിയത്.


താൻ പറഞ്ഞ കാര്യങ്ങൾ പോലീസിന് ബോധ്യമായിട്ടുണ്ടെന്ന് 
പൊലീസ് മൊഴി എടുത്ത് പോയതിനു ശേഷം സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

സുധാകരന്റെ വാക്കുകൾ -

" വയനാട്ടിലെ വിജയന്റെ മരണമുണ്ടല്ലോ, അതിനെ കുറിച്ച് അറിയാനാണ് പൊലീസ് വന്നത്. വിജയന്റെ കുടുംബം എന്നെ വന്നു കണ്ടു സംസാരിച്ചിരുന്നു. കത്ത് തന്നിരുന്നു. അതിന്റെ വിശദാശങ്ങൾ എടുക്കാൻ വേണ്ടി പോലീസുകാർ വന്നു, സ്റ്റേറ്റ്മെന്റ് എടുത്തു, അവർ പോയി. 

അന്ന് മാധ്യമങ്ങളോട് പറഞ്ഞ കാര്യം തന്നെ ഞാൻ വീണ്ടും ആവർത്തിച്ചു.അത് പോലീസിന് ബോധ്യപ്പെട്ടു. അത് എഴുതി എടുത്ത ശേഷം അവർ പോയി. "

ഇതായിരുന്നു സുധാകരന്റെ പ്രതികരണം. ബത്തേരി ഡി വൈ എസ് പിയും സംഘവുമാണ് സുധാകരന്റെ കണ്ണൂരിലെ വീട്ടിലെത്തിയത്.

ഈ കേസുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ഓഫീസിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

Advertisment