/sathyam/media/media_files/2024/12/20/Ljz05UgzVuTDBRKlC0ry.jpg)
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ വീഴ്ച്ച. പരീക്ഷ നടക്കേണ്ടിയിരുന്ന പല കോളേജുകളിലും ചോദ്യപേപ്പറുകള്‍ എത്തിയില്ല. അതേ തുടര്‍ന്ന് രണ്ടാം സെമസ്റ്റര്‍ എംഡിസി പരീക്ഷകള്‍ മുടങ്ങി.
പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ മെയില്‍ വഴിയാണ് കോളേജുകളിലേക്ക് എത്തുന്നത്. വിദ്യാര്‍ഥികള്‍ പരീക്ഷ ഹാളിലേക്ക് പ്രവേശിച്ച് ഉത്തരക്കടലാസ് കിട്ടിയ ശേഷമാണ് ചോദ്യപേപ്പര്‍ എത്താത്ത വിവരം അധ്യാപകര്‍ അറിയിച്ചത്. ഇതോടെ പരീക്ഷ മാറ്റി വെക്കുകയായിരുന്നു.
പരീക്ഷ മെയ് അഞ്ചിലേക്ക് മാറ്റിവെച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. സാങ്കേതിക തകരാറാണ് പരീക്ഷ മുടങ്ങാന്‍ കാരണമെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
മുമ്പ് എയ്ഡഡ് കോളേജിലെ ഒരു പ്രിന്‍സിപ്പല്‍, പരീക്ഷയുടെ ചോദ്യപേപ്പര്‍ രണ്ടര മണിക്കൂര്‍ മുന്നേ തന്നെ വിദ്യാര്‍ഥികള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവവും ഉണ്ടായിരുന്നു.
അതേതുടർന്ന് വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുനമാനിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us