നിർത്തിയിട്ട ലോറിയിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കവർന്നു. രണ്ടുപേർ അറസ്റ്റിൽ

ലോറി ക്ലീനർ ജെറീഷ്, സുഹൃത്ത് അഫ്നാസ് എന്നിവരാണ് തലശ്ശേരി പോലീസിന്റെ പിടിയിലായത്. 

New Update
police jeep-3

കണ്ണൂർ: കണ്ണൂർ തലശ്ശേരി ചോനാടത്ത് നിർത്തിയിട്ട ലോറിയിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ.

Advertisment

ലോറി ക്ലീനർ ജെറീഷ്, സുഹൃത്ത് അഫ്നാസ് എന്നിവരെയാണ് തലശ്ശേരി പോലീസിന്റെ പിടിയിലായത്. 


മുംബൈയിൽ നിന്ന് കൊപ്ര വില്പന നടത്തി വടകരയിലേക്ക് പോവുകയായിരുന്ന പ്രജേഷിന്റെ ലോറിയിൽ നിന്നാണ് പണം കവർന്നത്. 


ലോറിയുടെ ക്യാബിൻ്റെ വലതുവശത്തെ ഗ്ലാസ് തകർത്താണ് ബർത്തിൽ സൂക്ഷിച്ച പണം മോഷ്ടിച്ചത്. 

Advertisment