New Update
/sathyam/media/media_files/2025/04/30/nNg7JJckZje7ubE8fJZ5.jpg)
കണ്ണൂർ: കൈതപ്രത്ത് വെടിയേറ്റ് ഓട്ടോ ഡ്രൈവര്‍ കെ കെ രാധാകൃഷ്ണന്റെ കൊലപാതകത്തിൽ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ.
Advertisment
ഒന്നാംപ്രതി സന്തോഷുമായി ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ മിനി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് കഴിഞ്ഞ ദിവസം മിനിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
മിനി നമ്പ്യാർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
കൊലപാതകത്തിന് മുമ്പും ശേഷവും മിനി പ്രതിയുമായി ഫോണിൽ സംസാരിച്ചെന്ന് പൊലീസ് കണ്ടെത്തി. ഒന്നാം പ്രതി എൻ കെ സന്തോഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍.