കാറില്‍ നിന്നും 10 ഗ്രാം എംഡിഎംഎ കണ്ടെത്തി.യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം അറസ്റ്റില്‍

കെഎല്‍- 59 ഡബ്ല്യു 2955 നമ്പര്‍ കാറിലാണ് ഇവര്‍ എംഡിഎംഎ വില്‍പ്പനക്കായി പയ്യന്നൂരിലെത്തിയത്.

New Update
arrest11

കണ്ണൂര്‍: എംഡിഎംയുമായി യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം പിടിയില്‍. പയ്യന്നൂര്‍ പെരുമ്പ സ്വദേശി ഷഹബാസ്(30) എടാട്ട് സ്വദേശിയായ ഷിജിനാസ്(34) തുരുത്തി സ്വദേശിനിയായ പ്രജിത(30) എന്നിവരാണ് പിടിയിലായത്. 

Advertisment

കെഎല്‍- 59 ഡബ്ല്യു 2955 നമ്പര്‍ കാറിലാണ് ഇവര്‍ എംഡിഎംഎ വില്‍പ്പനക്കായി പയ്യന്നൂരിലെത്തിയത്. ഇവരില്‍ നിന്നും 10.265 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ബുധനാഴ്ച്ചപുലര്‍ച്ചെ നൈറ്റ് പട്രോളിങ്ങിനിടെ വാഹന പരിശോധന നടത്തുകയായിരുന്ന പയ്യന്നൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ പി യദുകൃഷണന്‍, ഗ്രേഡ് സബ്ബ് ഇന്‍സ്പെക്ടര്‍ ഹേമന്ത് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുകേഷ് കല്ലേന്‍, ഷംസുദീന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Advertisment