തലശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്. മൂന്നു പേർ പിടിയിൽ

യുവതിയെ ബലാത്സംഗം ചെയ്ത‌ശേഷം ഇവർ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

New Update
police vehicle

കണ്ണൂർ: തലശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ.

Advertisment

മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബിഹാർ സ്വദേശികളായ ആസിഫ്, സാഹബൂൽ എന്നിവരാണ് അറസ്റ്റിലായത്.

യുവതിയെ ബലാത്സംഗം ചെയ്ത‌ശേഷം ഇവർ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

ഏപ്രിൽ 26ന് രാത്രി 10.30നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. തലശ്ശേരിയിലെ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്നു 32കാരിയെ മൂന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

നിലവിൽ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.