New Update
/sathyam/media/media_files/2025/05/16/CUW4GynQit5xZPvHVjdn.jpg)
കണ്ണൂർ: കണ്ണൂര്‍ പയ്യന്നൂരില്‍ വയോധികയ്ക്ക് ചെറുമകന്റെ ക്രൂരമര്‍ദനം. പയ്യന്നൂർ കണ്ടങ്കാളി സ്വദേശി കാർത്ത്യായനിക്ക് നേരെയാണ് മർദ്ദനം ഉണ്ടായത്. സംഭവത്തിൽ കൊച്ചുമകൻ റിജുവിനെതിരെ പയ്യന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Advertisment
ഹോം നേഴ്സ് അമ്മിണി രാമചന്ദ്രന്റെ പരാതിയിലാണ് പയ്യന്നുർ പൊലീസ് റിജുവിനെതിരെ കേസെടുത്തിരിക്കുന്നത്.
88 വയസുള്ള, വാര്‍ധക്യസഹജമായ അസുഖങ്ങളുള്ള മുത്തശ്ശി ഒപ്പം താമസിക്കുന്നതിലെ വിരോധമാണ് മര്‍ദനത്തിന് പിന്നിലെന്നാണ് പൊലീസ് എഫ്‌ഐആര്‍.
മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ​കാർത്യായനി പരിയാരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us