വേടന്റെ പാട്ടുകേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടി. ആധുനിക സംഗീതത്തിന്റെ പടത്തലവൻ. വേട്ടയാടാൻ അനുവദിക്കില്ല: എംവി ഗോവിന്ദൻ

വേടന്റെ പാട്ട് കലാഭാസമാണെന്നും ജാതി ഭീകരതയാണെന്നുമാണ് സനാതനവക്താക്കളായ ആർഎസ്എസുകാർ പറയുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു

New Update
mv govindan-3

കണ്ണൂർ: റാപ്പർ വേടനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

Advertisment

വേടന്റെ പാട്ടുകേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണെന്നും ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

നായനാർ അക്കാദമിയിൽ ഇകെ നായനാർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേടന്റെ പാട്ട് കലാഭാസമാണെന്നും ജാതി ഭീകരതയാണെന്നുമാണ് സനാതനവക്താക്കളായ ആർഎസ്എസുകാർ പറയുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. 

സനാതനധർമത്തിന്റെ പേര് പറഞ്ഞ് കലാകാരൻമാരെ വേട്ടയാടാൻ കേരളീയ സമൂഹം അനവദിക്കില്ല.

ഇത് വർഗീയ വത്കരണത്തിന്റെയും ജാതീയതുടെയും കടന്നാക്രമണമാണ്. ഇത്തരം ആളുകളെ ദേശവിരുദ്ധരെന്നാണ് ആർഎസ്എസുകാർ വിളിക്കുന്നത്

ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ ബ്രീട്ടീഷുകാർക്കൊപ്പം നിന്നവരാണ് ആർഎസ്എസുകാർ. അവർ ഇടതുപക്ഷക്കാരെ ദേശീയത പഠിപ്പിക്കണ്ട'- ഗോവിന്ദൻ പറഞ്ഞു.

Advertisment