കനത്ത മഴ. വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം

വടക്കൻ കേരളത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്

New Update
rain rain kerala2

കണ്ണൂർ: വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുന്നു. കാസർകോട് മധൂരിൽ ഒഴുക്കിൽപെട്ട് യുവാവ് മരിച്ചു.

Advertisment

കണ്ണൂർ തലശേരി പാട്യത്ത് വയോധികയെ കാണാതായി. കനത്തമഴയിൽ നിരവധി വീടുകള്‍ തകർന്നു.

വടക്കൻ കേരളത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. കാസർകോട് മധൂരിൽ കളനാട് സ്വദേശി സാദിഖാണ് ഒഴുക്കിൽപെട്ട് മരിച്ചത്.

 പുഴകൾ കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് കാസർകോട് മഞ്ചേശ്വരം ഗെറുകട്ടയിലും എരിയാലിലും വീടുകൾ വെള്ളത്തിനടിയിലായി. കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

മലവെള്ളപ്പാച്ചിലിനെ തുടർന്ന് കാസർകോട് തെക്കിൽ ദേശീയ പാതയിൽ ഗതാഗതം നിരോധിച്ചു. കാഞ്ഞങ്ങാട് ചന്ദ്രഗിരി റോഡിലും മലയോര ഹൈവേയിൽ നന്ദാരപ്പദവ് - ചേവാർ റൂട്ടിലും മണ്ണിടിച്ചിലുണ്ടായി.

Advertisment