പാകിസ്ഥാന് വേണ്ടി ഇന്ത്യയിൽ ചാരവൃത്തി നടത്തിയെന്ന കേസിൽ പിടിയിലായ യുട്യൂബർ ജ്യോതി മൽഹോത്ര തെയ്യം കാണാൻ കേരളത്തിലും എത്തി. പൊലീസ് അന്വേഷണമാരംഭിച്ചു

ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര മൂന്ന് മാസങ്ങൾക്ക് മുമ്പ് കേരളത്തിലും എത്തിയിരുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

New Update
image(139)

കണ്ണൂർ: പാകിസ്ഥാന് വേണ്ടി ഇന്ത്യയിൽ ചാരവൃത്തി നടത്തിയെന്ന കേസിൽ പിടിയിലായ ഹരിയാനയിലെ യുട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയതായി റിപ്പോർട്ട്. 

Advertisment

പയ്യന്നൂരിനു സമീപത്തെ കാങ്കോൽ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിൽ നടന്ന തെയ്യം ചടങ്ങിൽ ജ്യോതി മൽഹോത്ര പങ്കെടുത്തതായാണ് പുതിയ വിവരം.


തെയ്യത്തിന്റെ വിഡിയോയിലും ജ്യോതിയുടെ ദൃശ്യങ്ങളുണ്ട്. 


ജ്യോതി സോഷ്യൽ മീഡിയയിലും കണ്ണൂരിലെ സന്ദർശനത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വിവരം പുറത്തുവന്നതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. 

കഴിഞ്ഞ ജനുവരിയിൽ കേരളത്തിൽ നടത്തിയ ഏഴുദിവസത്തെ സന്ദർശനത്തിനിടെ ജ്യോതി ഈ ക്ഷേത്രത്തിലുമെത്തിയെന്നാണ് കരുതുന്നത്.


ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര മൂന്ന് മാസങ്ങൾക്ക് മുമ്പ് കേരളത്തിലും എത്തിയിരുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 


കണ്ണൂരിൽ നിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളിൽ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്.

കോഴിക്കോട്, തൃശ്ശൂർ, മൂന്നാർ, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയതിന് ശേഷം വിഡിയോയും ചിത്രങ്ങളും പകർത്തിയിരുന്നു. 


സ്വന്തം യൂട്യൂബ് ചാനലിലാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. 


ഈ യാത്ര വെറുമൊരു യാത്രയല്ലെന്നും ഓർമകളുടെ യാത്രയാണെന്നും ജീവിച്ചിരിക്കുന്ന കാലത്തോളം ഓർമ്മിപ്പിക്കപ്പെടുമെന്നും കേരളത്തിലെ സന്ദർശനത്തിന് ശേഷം പങ്കുവെച്ച വിഡിയോയിൽ ജ്യോതി പറയുന്നുണ്ട്.

Advertisment