വടകര മാഹി കനാലിൽ വീണ് യുവാവിനെ കാണാതായി. സംഭവത്തിൽ അധികൃതർ തിരിഞ്ഞു നോക്കിയില്ല. നാട്ടുകാർ പ്രതിഷേധത്തിൽ

സ്‌കൂബസംഘം എത്താൻ വീണ്ടും വൈകിയാണെന്നും നാട്ടുകാരുടെ പരാതി

New Update
mahi accident

വടകര: വടകര കന്നിനടയിൽ മാഹി കനാലിൽ യുവാവിനെ കാണാതായി. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദ് ആണ് കനാലിൽ വീണത്. കരയിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വലയോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

Advertisment

ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞു 2 മണിയോടെയാണ് ഫയർഫോഴ്സ് എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.

സ്‌കൂബസംഘം എത്താൻ വീണ്ടും വൈകിയാണെന്നും നാട്ടുകാരുടെ പരാതി. സംഭവത്തിൽ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.