കണ്ണൂർ: കണ്ണൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി മുങ്ങി മരിച്ചു. പയ്യാവൂർ കൊയിപ്രയിലാണ് അപകടം നടന്നത്.
പൈസക്കരി ദേവമാതാ ഹയർസെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ അലീന (14) ആണ് മരിച്ചത്.
സഹോദരനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. കുട്ടിയെ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.