New Update
/sathyam/media/media_files/2025/06/08/gf1m2EyXH9Ca9K4hChvr.jpg)
കണ്ണൂർ: കഴിഞ്ഞ മാസമാസം നവീകരണപ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത കണ്ണൂർ മുഴപ്പിലങ്ങാടി ബീച്ചിലെ വൈദ്യുത ലൈറ്റുകൾ പൂർണമായും അണഞ്ഞു.
Advertisment
അവധി ദിനമായ ഇന്ന് ധാരാളം ആളുകളാണ് ബീച്ചിൽ വൈകുന്നേര സമയം ചിലവിടാൻ എത്തിയിരുന്നത്. ഇവരെ അപ്പാടെ ഇരുട്ടിലാക്കിയായിരുന്നു ലൈറ്റുകൾ ഒന്നടങ്കം താറുമാറായത്.
നിരവധി വാഹനങ്ങളും ആൾക്കാരും ബീച്ചിലുണ്ട്. സംഭവത്തിൽ വ്യക്തമായൊരു പ്രതികരണം അധികൃതരുടെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us