കണ്ണൂർ: ചരക്കു കപ്പൽ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കടൽ വെള്ളം പരിശോധിക്കുന്നു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിലാണ് നടപടി. അപകടരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾ കടലിൽ വീണതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, കപ്പലിൽ നിന്നും കടലിൽ ചാടിയ 18 ജീവനക്കാർക്ക് അടിയന്തര മെഡിക്കൽ സഹായമെത്തിക്കാൻ പതിനഞ്ച് ആംബുലൻസുകൾ തയാറാണെന്ന് ബേപ്പൂറിലെ സ്വകാര്യ ആശുപത്രി അറിയിച്ചു.
കപ്പൽ ഏജന്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുമായി സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആംബുലൻസുകൾ തുറമുഖത്തെത്തിച്ചത്.
രക്ഷപ്പെടുത്തിയ 18 പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. നാലു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.