New Update
/sathyam/media/media_files/2025/06/09/pa6RpSo6Upl5GijpxmNu.jpg)
കണ്ണൂര്‍: തെരുവ് നായയുടെ കടിയേറ്റ് നാലര വയസ്സുകാരന് പരിക്ക്. എഫ്രിന്‍ മോബിനാണ് നായയുടെ കടിയേറ്റത്. കായലോടുള്ള എഫ്രിന്റെ അമ്മയുടെ വീട്ടുമുറ്റത്തു നിന്നും കളിക്കുന്നതിനിടെയാണ് നായയുടെ കടിയേല്‍ക്കുന്നത്.
Advertisment
ഞായറാഴ്ച പത്ത് മണിയോടെയായിരുന്നു സംഭവം. യുകെയില്‍ നിന്നും അച്ഛന്‍ മോബിനും അമ്മ ജില്‍നയോടപ്പം നാട്ടിലെത്തിയ എഫ്രിന്‍ കായലോടുള്ള അമ്മയുടെ വീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു.
വീട്ടിന് മുറ്റത്ത് നിന്നും കളിക്കുന്നതിനിടെ തെരുവ് നായ ഏഫ്രിനെ ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നായയെ തല്ലി കൊല്ലുകയും ചെയ്തു. ഷോള്‍ഡറില്‍ പരിക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us