ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/2025/06/13/mIG7NJrAkE1Y3N9ye79E.jpg)
കണ്ണൂർ: പെരിങ്ങത്തൂർ കരിയാട് എന്ന സ്ഥലത്ത് നിന്നും കിട്ടിയ പെരുമ്പാമ്പിന്‍റെ മുട്ട വിരിഞ്ഞു. മെയ് ആദ്യ വാരത്തിൽ കരിയാടുള്ള വീട്ടുപറമ്പിലാണ് പെരുമ്പാമ്പിനെയും മുട്ടയും കണ്ടത്.
Advertisment
സർപ്പ വോളണ്ടിയറും കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന മാർക്കിന്‍റെ പ്രവർത്തകനുമായ ബിജിലേഷ് കോടിയേരി സ്ഥലത്ത് എത്തി.
പാമ്പിനെ കാട്ടിലേക്ക് വിട്ടയക്കുകയും അവിടെ നിന്ന് കിട്ടിയ മുട്ടകൾ കൃത്രിമ സാഹചര്യത്തിൽ വിരിയിച്ച് എടുക്കുകയും ചെയ്തു.
വിരിഞ്ഞ കുഞ്ഞുങ്ങളെ കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിന്റേയും സെക്ഷൻ ഫോറസ്റ്റർ ജിജിലിന്റേയും നിർദേശ പ്രകാരം ഉൾക്കാട്ടിൽ വിട്ടയച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us