/sathyam/media/media_files/g0ocl9flHCSPswFEvQUP.jpg)
കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ. തമിഴ്നാട് സ്വദേശികളുടെ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. മെയ് 31ന് പയ്യാമ്പലത്ത് വെച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്.
കണ്ണിന് താഴെ കടിയേറ്റതിനാൽ വേഗത്തിൽ തലച്ചോറിനെ ബാധിച്ചെന്നും വാക്സിൻ ഫലം കണ്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
വാക്സിൻ എടുത്തുകൊണ്ടിരിക്കെയാണ് കുട്ടിയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുൻപാണ് കുട്ടിയുടെ ആരോ​ഗ്യനില വഷളായത്. പിന്നാലെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചത്.
കുട്ടിയുടെ ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. മുഖത്തും കണ്ണിന്റെ ഭാ​ഗത്തും കുട്ടിയ്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു.
വാക്സിൻ തുടങ്ങുന്നതിന് മുൻപ് തന്നെ തലച്ചോറിനെ പെട്ടെന്ന് തന്നെ ബാധിക്കുകയായിരുന്നു. തുടർന്നാണ് ആരോ​ഗ്യനില ​ഗുരുതരമായതെന്ന് ഡോക്ടർമാർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us