കണ്ണൂര്‍: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം കാരണം ദുബായ് വ്യോമപാത അടച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആറ് സര്‍വീസുകള്‍ റദ്ദാക്കി.
കൊച്ചി, കരിപ്പൂര്‍, തിരുവന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച അബുദാബിക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള രണ്ട് വിമാനങ്ങളും ഷാര്‍ജയ്ക്കും കോഴിക്കോടും ഇടയിലുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കിയിരുന്നു.
ബുധനാഴ്ച കണ്ണൂരില്‍ നിന്നുള്ള ആറ് വിമാനങ്ങളാണ് റദ്ദാക്കിയത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള നാല് സര്‍വീസുകള്‍ വീതം റദ്ദാക്കി.
നിരവധി വിമാനങ്ങളും വൈകി. ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ ടിക്കറ്റുനിരക്കുകളിലും വര്‍ധനയുണ്ടായി