ആണ്‍സുഹൃത്തുമായി സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഞായറാഴ്ച റസീന ആൺ സുഹൃത്തുമായി സംസാരിച്ചതിനെ ഒരു സംഘം ചോദ്യം ചെയ്തിരുന്നു

New Update
police vehicle

കണ്ണൂർ: കണ്ണൂരിലെ കായലോട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

Advertisment

കായലോട് പറമ്പായിലെ റസീനയുടെ മരണത്തിലാണ് പറമ്പായി സ്വദേശികളായ വി.സി.മുബഷിർ, കെ.എ.ഫൈസൽ, വി.കെ.റഫ്നാസ് എന്നിവരെ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച റസീന ആൺ സുഹൃത്തുമായി സംസാരിച്ചതിനെ ഒരു സംഘം ചോദ്യം ചെയ്തിരുന്നു.

കാറില്‍ സുഹൃത്തുമായി സംസാരിക്കുന്നത് കണ്ട പ്രതികളും കണ്ടാലറിയുന്ന ചിലരും ചോദ്യം ചെയ്യുകയും കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി അപമാനിച്ചെന്നും റസീനയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

റസീനയുടെ മാതാപിതാക്കളെയും അങ്ങോട്ട് വിളിച്ചുവരുത്തുകയും ചെയ്തു.

ഇതിന് പിന്നാലെ മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തിനെ സമീപത്തെ മൈതാനത്തിലെത്തിച്ച് മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു.

ഇയാളുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ടാബും പ്രതികള്‍ കൈക്കലാക്കുകയും ചെയ്തു.

 പിന്നാലെയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിണറായി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്

Advertisment