വീട്ടിലേക്ക് അതിക്രമിച്ചു കയറി സഹോദരിയുടെ മകളെ അടിച്ചു. തടയുവാൻ ശ്രമിച്ച വനിതാ പൊലീസിനു നേരെയും ആക്രമണം

വീട്ടിലെത്തുമ്പോൾ റസീന സഹോദരിയുടെ മകളെ അടിക്കുന്നതാണ് കണ്ടത്. ഇതു തടയുവാൻ ശ്രമിച്ച വനിതാ പൊലീസിനെ അവർ തള്ളി താഴെയിട്ടു. 

New Update
images(406)

കണ്ണൂർ: വീട്ടിൽ അത്രികമിച്ച് കയറി സഹോദരിയുടെ മകളെ അടിക്കുകയും വീട്ടിലുണ്ടായിരുന്ന ഉമ്മയേയും സഹോദരിയേയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ വടക്കുമ്പാട് സ്വദേശി റസീന അറസ്റ്റിൽ. 

Advertisment

നിരവധി കേസുകളിൽ പ്രതിയായ റസീന, ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. 


വീട്ടിലെത്തുമ്പോൾ റസീന സഹോദരിയുടെ മകളെ അടിക്കുന്നതാണ് കണ്ടത്. ഇതു തടയുവാൻ ശ്രമിച്ച വനിതാ പൊലീസിനെ അവർ തള്ളി താഴെയിട്ടു. 


വീട്ടിലേക്ക് അതിക്രമിച്ച് എത്തി റസീന ഉമ്മയോട് പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനെ തുടർന്നാണ് റസീന ഇത്തരത്തിൽ അക്രമം നടത്തിയത്. 

വീടിന്റെ ജനൽ ഗ്ലാസുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ക്ലാസും അടിച്ചു പൊളിച്ചു. അതിക്രമത്തിനിടെയാണ് സഹോദരിയുടെ മകളേയും തല്ലിയത്. 

റസീനയെ ധർമ്മടം പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവത്തേക്ക് റിമാൻ‌ഡ് ചെയ്തു.

Advertisment