ഞാൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും, മനസ്സിലിരിപ്പ് പാർട്ടിയിൽ പറയും- ഇ.പി. ജയരാജൻ

New Update
ep jayarajan-3

നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയാകണോ എന്നത് പാർട്ടി തീരുമാനിക്കുമെന്ന് സിപിഐഎം നേതാവ് ഇ. പി. ജയരാജൻ. തന്റെ മനസ്സിലിരിപ്പ് പാർട്ടിയിൽ പറയും. സിറ്റിങ് എംഎൽഎമാർ മത്സരിക്കണം എന്ന് പറയുന്നതിൽ കാര്യമില്ലെന്നും ഇ. പി. ജയരാജൻ പറഞ്ഞു.

Advertisment

പരിചയസമ്പന്നത ഉള്ളവരും തോറ്റിട്ടുണ്ട്. പരിചയസമ്പന്നർ വേണമെന്ന് പറയുന്നതൊക്കെ കഴമ്പില്ലാത്ത വ്യാഖ്യാനമാണ്. മന്ത്രിമാർ പരിചയസമ്പന്നത ഇല്ലാത്തവരെന്ന് പറയുന്നതിൽ കാര്യമില്ല. കമ്മ്യൂണിസ്റ്റ് പൊതുപ്രവർത്തനം ജീവിതാവസാനം വരെ ഉണ്ടാകും. ആരോഗ്യം ഉള്ളിടത്തോളം ജനസേവനം നടത്തണം എന്നാണ് ആഗ്രഹം. പിണറായി വിജയൻ എൽഡിഎഫിന്റെ മാത്രമല്ല കേരളത്തിന്റെ നായകനാണ്.  കേരള വികസനത്തിൽ പിണറായിയുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

താൻ അടുത്ത പുസ്തകം എഴുതി തുടങ്ങിയെന്നും ഇ. പി. ജയരാജൻ പറഞ്ഞു. പറയാൻ വിട്ടുപോയ കാര്യങ്ങളും അടുത്ത പുസ്തകത്തിൽ ഉണ്ടാകുമെന്നും അറിയപ്പെടാത്ത കാര്യങ്ങളുമായി രണ്ടാം പുസ്തകം പുറത്തുവരുമെന്നും ഇ. പി. ജയരാജൻ കൂട്ടിച്ചേർത്തു.

Advertisment